Saturday, June 6, 2020
Home Lifestyle ഓര്‍മകളുടെ മലബാര്‍ സര്‍വീസുകള്‍

ഓര്‍മകളുടെ മലബാര്‍ സര്‍വീസുകള്‍

ഓര്‍മകളുടെ മലബാര്‍ സര്‍വീസുകള്‍

മധ്യകേരളത്തിലെ കോട്ടയം , പാലാ പ്രദേശങ്ങളില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് ധാരാളം ബസ്സ്‌ സര്‍വീസുകള്‍ പണ്ട് മുതലേ ഉണ്ട് . എല്ലാ ബസ്സുകളിലും അത്യവിശം കലക്ഷനുമുണ്ട് , എന്ത് കൊണ്ടാണ് ഈ പ്രദേശങ്ങളില്‍ നിന്നും മാത്രം ഇത്രയധികം KSRTC / സ്വകാര്യ ബസ്സ്കള്‍ മലബാറിലേക്ക് സര്‍വ്വീസ് നടത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?? അതിന്റെ ശെരിയായ കാരണമരിയണമെങ്കില്‍ ഏതാനും പതിറ്റാണ്ടുകള്‍ പുറകിലേക്ക് സഞ്ചരിക്കണം. ഒരുപാടളുകളുടെ മങ്ങിയ ഓര്‍മകളിലൂടെ നമുക്ക് സഞ്ചരിക്കാം .

നമുക്കറിയാവുന്നത്‌ പോലെ മധ്യകേരളത്തിലെ നല്ലൊരു ശതമാനം ജനസംഖ്യയും സുറിയാനി കത്തോലിക്കര്‍/ സിറോ മലബാര്‍ കത്തോലിക്കരാണ്‌, പരമ്പരാഗതമായി കൃഷിയാണ് ഈ സമുദായത്തിന്റെ പ്രധാന ജോലി.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, വീടുകളില്‍ ജനസംഖ്യ കൂടുകയും കൃഷി ഭൂമി തികയാതെയും വന്നപ്പോള്‍ അവരില്‍ ചിലര്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിക്കുന്ന മലബാറിലെ മലയോര പ്രദേശങ്ങളിലെക്കും , ഹൈ റേഞ്ചിലേക്കും കുടിയേറി , അവര്‍ പിന്നീട് തങ്ങളുടെ ബന്ധുക്കളെയും , സമീപവാസികളെയും അവിടേക്ക് കൊണ്ട് പോയി . അങ്ങനെ മലബാറിലെ പാലക്കയം, മണ്ണാര്‍ക്കാട്, നിലമ്പൂര്‍,കരുവാരക്കുണ്ട് ,താമരശ്ശേരി,കോടഞ്ചേരി, പേരാമ്പ്ര, കൂരാചുണ്ട്,പെരിക്കലുര്‍ ,മാനന്തവാടി, മണക്കടവ്,കൊട്ടിയൂര്‍,കുടിയാന്മല,,കൊന്നക്കാട്, ആലക്കോട് , പാണത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കുടിയേറ്റ കര്‍ഷകര്‍ താമസമുറപ്പിച്ചു, ആദ്യ കാലങ്ങളില്‍ കോട്ടയത്ത് നിന്നും തീവണ്ടി കയറി ഷോര്‍ണൂര്‍ ഇറങ്ങി അവിടനിന്നും തീവണ്ടി കയറിയും പിന്നീടു അന്നുണ്ടായിരുന്ന ചുരുക്കം ചില സ്വകാര്യ ബസ്സുകളിലും , പിന്നീടു കുറെയധികം ദൂരം കാല്‍നടയായി സഞ്ചരിച്ചുമാണ് അവര്‍ കൃഷിയിടങ്ങളില്‍ എത്തിയത് .

അങ്ങേയറ്റം ദുരിധ പൂര്‍ണമായിരുന്നു ആദ്യ കാലങ്ങള്‍ , വഴിയില്ല, കൃഷി നശിപ്പിക്കുന്ന വന്യ മൃഗങ്ങള്‍ , മലമ്പനി പോലത്തെ രോഗങ്ങള്‍ , ചികിത്സ കിട്ടാതെ ഉറ്റവരും, കുഞ്ഞു മക്കളും കണ്മുന്‍പില്‍ കിടന്നു മരിക്കുന്നത് നിത്യ സംഭവം, അവിടെ ഉണ്ടായിരുന്ന പള്ളികളുടെ സെമിതെരികള്‍ നിറഞ്ഞു , എങ്കിലും പലരും പിടിച്ചു നിന്ന്, കുറെ ആളുകള്‍ മലയിറങ്ങി നാട്ടിലേക്കു വന്നു .

1953-ല്‍ സിറോ മലബാര്‍ സഭ കുടിയേറ്റ കര്‍ഷകര്‍ക്കായി തലശ്ശേരി രൂപത നിലവില്‍ വന്നു . പാല സ്വദേശിയായ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അവിടുത്തെ മെത്രാനായി ,അങ്ങനെ ചിതറി നിന്നിരുന്ന കുടിയേറ്റ സമൂഹത്തെ ഒന്നായി നിര്‍ത്താന്‍ അവര്‍ക്ക് സാദിച്ചു . ആ കാലഘട്ടങ്ങളില്‍ ഏതാനും ചില സ്വകാര്യ ബസ്സുകള്‍ മലബാറിലേക്ക് സര്‍വീസ് ആരംഭിച്ചു , അതോടപ്പം സഭയുടെ സമ്മര്‍ദം മൂലംKSRTCയും ഏതാനും സര്‍വീസുകള്‍ തുടങ്ങി , എഴുപതുകളുടെ അവസാനത്തോടെ മലബാറിലേക്ക് എതാനും സ്വകര്യ ബസ്സുകളും , പാലയില്‍ നിന്നും KSRTC മണ്ണാര്‍ക്കാട്ആനക്കട്ടി ,കണ്ണൂര്‍ മണക്കടവ് ,പോതുകല്ല് , കോട്ടയതു നിന്നും കഞ്ഞിരപ്പുഴ-പാലക്കയം,അടിപ്പോരണ്ട എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു , അക്കാലത്തു എല്ലാ ബസ്സുകളിലും തിങ്ങി നിറച്ചാളായിരുന്നു , കായംകുളതു നിന്നും ഉണ്ടായിരുന്ന സ്വകാര്യ ബസ്സില്‍ സീറ്റ് ;ലഭിക്കാന്‍ കോട്ടയത്തിനു മുന്‍പ് നിന്നും ആളുകള്‍ പോയി കയറുമായിരുന്നു.

പഴയആളുകളുടെ ഓര്‍മയില്‍ അധിവൈകാരികത നിറഞ്ഞു തുളുമ്പുന്ന ദൃശ്ശ്യങ്ങളയിരുന്നു ബസ്സുകള്‍ പുറപ്പെടുമ്പോള്‍ . ഇന്നത്തെ എയര്‍ പോര്ട്ടുകളില്‍ കാണുന്ന പോലെ ബന്ധുക്കളെ യാത്രയാക്കാന്‍ വരുന്നവരുടെ വൈകാരിക പ്രേകടങ്ങങ്ങള്‍ സാധാരമായിരുന്നു . മലബാറിലെ ദുരിതങ്ങള്‍ അറിയാവുന്നത് കൊണ്ട് ഇനി ഒരു കൂടികാഴ്ച ഉണ്ടാകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു , പെണ്മക്കളെ മലബാറിലേക്ക് വിവാഹം ചെയ്തയക്കുന്ന മാതാപിതാക്കള്‍ ,സഹോദരിയുടെ വിവാഹം കൂടാന്‍ മലബാറിലേക്ക് പോകാന്‍ പറ്റാത്ത സഹോദരങ്ങള്‍ എന്നിവരൊക്കെ കണ്ണുനീരോടെയാണ് ഓരോ ബസ്സിനെയും യാത്ര അയച്ചിരുന്നത് .

അടുത്ത കാലത്ത് മരിച്ചു പോയ മലബാറില്‍ മിഷ്യന്‍ പ്രവര്‍ത്തനം ചെയ്തിരുന്ന പാലാ രൂപതയിലെ ഒരു സീനിയര്‍ വൈദികന്‍ പറഞ്ഞത് ഇവിടെ കുറിക്കുന്നു ” ആളുകള്‍ നാട്ടില്‍ നിന്നും തെങ്ങിന്‍ തൈയും , കവുങ്ങിന്‍ തയ്യും,റബര്‍ക്കുരുവുമെല്ലമായിട്ടാണ് ബസ്സില്‍ പോകുന്നത് , അമ്മമാര്‍ തങ്ങളുടെ പെണ്മക്കളുടെ കയ്യില്‍ കറി ചട്ടിയും, കോഴികളെയും കൊടുത്തു വിടുന്നതും , അവറ്റകളുടെ ശബ്ദവും ബസ്സില്‍ സര്‍വ്വ സാധരമായിരുന്നു ,പാലാ അരമനയില്‍ നിന്നും ലഭിച്ച വളരെ കുറച്ചു പണമുവമായിട്ടാണ് മല കയറുന്നത് . വണ്ടി സൗകര്യം ഇല്ല , ആകെ ഉള്ളത് തലശേരി മെത്രാന് ഒരു പഴയ ജീപ്പ് . ബസ്സിറങ്ങി ആളുകലോടൊപ്പം മൈലുകലോലും നടക്കണം . പള്ളിയെന്ന് പറയാന്‍ ചെറിയ ഓലപ്പുരകള്‍ മാത്രം , ഒരു പള്ളിയില്‍ നിന്നും കിലോമീട്ടരുകളോളം നടന്നാണ് അടുത്ത പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയിരുന്നത് .” അവിടുത്തെ ആളുകളുടെ ദുരിത പൂര്‍ണമായ ജീവിതത്തെയും അച്ഛന്‍ ഓര്‍ക്കുന്നു . ” ഒരുപാടാളുകള്‍ ചികിത്സ കിട്ടാതെ മരിച്ചു , മലബനിയാണ് പ്രധാന വില്ലന്‍ . പലപ്പോഴും സെമിതെരികള്‍ നിറഞ്ഞു ശവമടക്കിനു ഒന്നോ രണ്ടോ പേരും ഞാനും കാണും ,ദൂരം കാരണം ചിലരെ കൃഷിയിടങ്ങളില്‍ തന്നെ അടക്കി , പിന്നീട് അവിടെ പോയി ഒപ്പീസ് ( പ്രാര്‍ത്ഥന ) ചെല്ലി . പിന്നീട് നാടുമായി ബന്ധപെടാനുള്ള ഏക മാര്‍ഗ്ഗം അങ്ങോട്ടുള ബസ്സുകളായിരുന്നു “

അന്ന് മലബാറില്‍ പല സ്ഥലങ്ങളിലും KSRTC ബസ്സ്‌ ഡിപ്പോകള്‍ ഇല്ലായിരുന്നു , പല വണ്ടികളും നാട്ടിലെ പൊതു സ്ഥലം എന്ന നിലയില്‍ പള്ളി മുറ്റത്തായിരുന്നു ഇട്ടിരുന്നത് (ഇന്നും പല സ്ഥലങ്ങളിലും അത് തുടരുന്നു ), ജീവനക്കാര്‍ കിടക്കുനതും ബസ്സില്‍ , പ്രാഥമിക കൃത്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത് പള്ളിയുടെ സ്ഥലം/ അതിനോട് ചേര്‍ന്നുള്ള തോടുകള്‍,കുറെ സ്ഥലങ്ങളില്‍ ജീവനക്കാര്‍ക്കും ഭക്ഷണവും കൊടുത്തിരുന്നത് പള്ളിയായിരുന്നു

“.പലപ്പോഴും കഷ്ട്ടപടയിരുന്നു ജീവനക്കാര്‍ക്ക് ,ബസ്സില്‍ തിരക്ക്, ഇന്നത്തെ പോലെ റോഡു സൌകര്യങ്ങള്‍ ഇല്ല , പഴയ വണ്ടികളില്‍ പവര്‍ സ്ടിയരിംഗ് ഒന്നും ഇല്ലാത്തതിനാല്‍ ഡ്രൈവര്‍ കിടന്നാണ് വളക്കുനത് , മിക്ക വളവുകളും റിവേര്‍സ് എടുത്താണ് കയറ്റിയിരുന്നത് , ചില കയറ്റങ്ങള്‍ വരുമ്പോള്‍ യാത്രക്കാരെ ഇറക്കി നടത്തിയാണ് ബസ്സ് പോയിരുന്നത്. അതുകൊണ്ട് തന്നെ ആ ബസ്സുകളോട് നാട്ടുകാര്‍ക്ക്‌ പ്രത്യേക സ്നേഹമായിരുന്നു , പാലാ വണ്ടി കാണുമ്പോള്‍ തങ്ങളുടെ നാടിനെയും, ബന്ധുക്കളെയും അവര്‍ക്ക് ഓര്മ വരുമായിരുന്നു .ബസ്സില്‍ സ്റെപ്പിനി ചക്രവും കാണും ” KSRTC പാലാ ഡിപ്പോയില്‍ ഡ്രൈവര്‍ ആയിരുന്ന മാത്യു ഓര്‍മ്മിക്കുന്നു .

സ്വകാര്യ ബസ്സുകളുടെ സേവനവും പ്രേശംസനീയംമാണ് , ഇന്നത്തെ പല റൂട്ടുകളും തെളിചെടുത്തത് അവരാണ് , റോഡു പോലുമില്ലാത്തടത് സര്‍വീസ് നടത്തിയാണ് ഇന്ന് കാണുന്ന പല സ്വകാര്യ ബസ്സുകളും തങ്ങളുടെ തുടക്കം കുറിച്ചത് . ചിലപ്പോളൊക്കെ റോഡിനു കുറുകെ മരങ്ങളുടെ ചില്ലകള്‍ വീണുകിടക്കും , ജീവനക്കാരും യാത്രക്കാരും ചേര്‍ന്നാണ് വെട്ടി മാറ്റിയിരുന്നത് , അതിനു വേണ്ട ഉപകരണങ്ങളും വണ്ടിയില്‍ കാണും .

ഈ മലബാര്‍ ബസ്സുകളായിരുന്നു അവരെ നാടുമായി ബന്ധിപ്പിക്കുന്ന കണ്ണി , പാലായിലെ മാതാവിന്റെ ജൂബിലി പെരുന്നാളിനും, കത്രീട്രല്‍ പള്ളിയിലെ രാക്കുളി പെരുന്നാളിനും , വിവാഹ യാത്രക്കും (അന്ന് ടൂറിസ്റ്റ് ബസ്സുകള്‍ അപൂര്‍വമായിരുന്നു ), വൈദികരും , മെത്രാനും , സ്ഥലം മാറ്റം കിട്ടുന്ന ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്നത് ഈ വണ്ടികളായിരുന്നു .

പിന്നീട് പാലാക്കാരുടെമാണി സാറിന്റെ ഇടപടല്‍ മൂലം കൂടുതല്‍ ബസ്സുകള്‍ വന്നു , ഉള്ള ബസ്സുകള്‍ നീട്ടി , സ്വകാര്യ ബസ്സുകള്‍ ആഡംബര ബസ്സുകള്‍ ഇറക്കി ,’ഇടിയും മിന്നലും’ KSRTC യുമിറക്കി. എങ്കിലും പഴയ തലമുറയുടെ മനസ്സില്‍ ഇന്നും കണ്ണൂര്‍ മണക്കടവും , പോതുകല്ലും , പീറ്റര്‍സും , ഡിവൈനും , ചെറിയാ നുമൊക്കെ നില്ല്കുന്നു . കാലചക്രം മുന്നോട്ടു നീങ്ങി , പുതു തലമുറയ്ക്ക് ബന്ധങ്ങളുടെ കണ്ണികള്‍ നഷ്ട്ടമായപ്പോള്‍ നാട്ടിലേക്കുള്ള യാത്രകള്‍ കുറഞ്ഞു .പല ബസ്സുകള്‍ക്കും വരുമാനം നഷ്ട്ടമായി അവയില്‍ പലതും നിന്ന് പോയി ,എങ്കിലും ആയിരക്കണ ക്കളുകളുടെ ഓര്‍മകളുമായി അവയില്‍ ചിലത് ഇന്നും ഓടുന്നു.
🖋ജോൺ ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments