Saturday, June 6, 2020
Home Lifestyle ചിരട്ടച്ചായക്കും ചക്കക്കുരു ഷേക്കിനുമൊപ്പം ലോക്ഡൗൺ ട്രെൻഡുകളിലൊന്നായി പുത്തൻ സൗഹൃദ ഗ്രൂപ്പുകൾ മാറിക്കൊണ്ടിരിക്കുകയാണ്

ചിരട്ടച്ചായക്കും ചക്കക്കുരു ഷേക്കിനുമൊപ്പം ലോക്ഡൗൺ ട്രെൻഡുകളിലൊന്നായി പുത്തൻ സൗഹൃദ ഗ്രൂപ്പുകൾ മാറിക്കൊണ്ടിരിക്കുകയാണ്

ചിരട്ടച്ചായക്കും ചക്കക്കുരു ഷേക്കിനുമൊപ്പം ലോക്ഡൗൺ ട്രെൻഡുകളിലൊന്നായി പുത്തൻ സൗഹൃദ ഗ്രൂപ്പുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഏത് അണ്ടനും അടകോടനും ഉണ്ടാക്കാൻ കഴിയുന്നതാണ് സൗഹൃദ ഗ്രൂപ്പ്. എന്നാൽ, ആരാണ് ഗ്രൂപ്പിനു പിന്നിലെന്നോ എന്താണ് ഗ്രൂപ്പിന്റെ ഉദ്ദേശ്യമെന്നോ അറിയാതെയാണ് ഓരോരുത്തരും മുഴുനീള കളർ ചിത്രവും കൊടുത്ത് സ്വയം പരിചയപ്പെടുത്തുന്നത്. നല്ല സെൽഫ് ഇൻട്രോ എങ്ങനെ തയ്യാറാക്കാം എന്ന ഗവേഷണത്തിലാണ് പലരും. ഗ്രൂപ്പിൽ സ്‌ക്രോൾ ചെയ്തു നോക്കിയാൽ സെൽഫ് ഇൻട്രോകൾക്കപ്പുറം ഒരു കുന്തവുമില്ല. മൂന്ന് സൗഹൃദ ഗ്രൂപ്പുകളിൽ ഒരേ ഇൻട്രോയും പലതരം സാരികളുമായി പ്രത്യക്ഷപ്പെട്ട സുഹൃത്തിനോട് നിനക്കിത് എന്തിന്റെ കേടാണെന്നു ചോദിച്ചപ്പോൾ വേറെ പണിയൊന്നുമില്ലാത്തതിന്റെ കേടാണെന്ന് മറുപടി. ഗ്രൂപ്പുകളിലെ സ്ത്രീ പ്രൊഫൈലുകൾക്ക് കിട്ടുന്ന കമന്റ്‌സ് കണ്ടാലറിയാം, വെറും ഗ്രൂപ്പല്ല ചിലതൊക്കെ നല്ല കോഴിക്കൂടുകളുമാണ്. ആ കോഴികൾ ഒന്നായി ഇൻബോക്‌സിൽ കൊത്താൻ വരുമ്പോൾ ”മീ ടൂ” എന്ന് നിലവിളിച്ചിട്ട് കാര്യമില്ലെന്ന് എന്റെ പെൺ സുഹൃത്തുക്കളെ ഓർമപ്പെടുത്തുകയാണ്.
.

ഗ്രൂപ്പുകളിൽ അംഗമാകുന്നതും പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതും തെറ്റല്ല. എന്നാൽ വിർച്വൽ റിയാലിറ്റിക്കും യഥാർത്ഥ ജീവിതത്തിനുമിടയിൽ ഒരു മിക്‌സഡ് റിയാലിറ്റിയുണ്ട്. അത് അത്രമേൽ നിഷ്‌കളങ്കമല്ല. അതിന്റെ ഫലം എന്താകും എന്നു പറയാനുമാകില്ല. ഒരു പരിചയവുമില്ലാത്ത കുറേ ആളുകളോട് ഞാൻ ഇന്നയാൾ എന്നു പറഞ്ഞ് ഉള്ളതും ഇല്ലാത്തതുമൊക്കെ കലർത്തി പരിചയപ്പെടുത്തുന്നവരിൽ അത്യാവശ്യം പരിചയമുള്ള ബുദ്ധിജീവികളുമുണ്ട് എന്നതാണ് അത്ഭുതം. നിർബന്ധിതാവസ്ഥയിൽ അല്ലാതെ ഇത്തരം പരിചയപ്പെടുത്തലുകൾ അത്ര നല്ലതാണെന്ന് എനിക്കു തോന്നുന്നില്ല. അമ്പതിനായിരവും ലക്ഷവും അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ അവനവനെ പരിചയപ്പെടുത്തുമ്പോൾ തിരക്കുള്ള അങ്ങാടിയിൽ ചെന്നുനിന്ന് ഒരാൾ സ്വയം പരിചയപ്പെടുത്തുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് നാണംകൊണ്ട് മേലു കോച്ചുന്നില്ലേ എന്ന് എന്റെ സുഹൃത്തുക്കളോട് ചോദിച്ചു പോവുകയാണ്.
.

നമ്മുടെ സൗഹൃദം നമ്മെ അറിയുന്നവർക്കു വേണ്ടിയാണ്. ലോകത്തിനു മുന്നിൽ ടാഗിട്ട് വിൽപനക്കു വെക്കേണ്ട ഒന്നല്ല. അതുകൊണ്ട് ഗ്രൂപ്പിലൊക്കെ അംഗമായിക്കൊള്ളൂ. പക്ഷേ, ഈ നാണംകെട്ട പരിചയപ്പെടുത്തൽ പരിപാടി ഒഴിവാക്കാം. ഗൂപ്പിലെ ഇടപെടൽ അനുസരിച്ച് ഓരോരുത്തരെയും അറിയുന്നതാണ് മാന്യത. കുറെ നല്ല കാര്യങ്ങൾ ചെയ്യാൻ ഇത്തരം ഗ്രൂപ്പുകൾക്ക് സാധിക്കും. നമ്മുടെ പ്രൊഫൈൽ നോക്കി പറ്റിക്കാൻ റെഡിയായി സൗഹൃദങ്ങളേക്കാൾ കൂടുതൽ ഫ്രോഡുകളും അവിടെയുണ്ടാകും. നല്ല സൗഹൃദങ്ങൾ പെട്ടെന്നൊരുനാൾ പൊട്ടിമുളയ്ക്കുന്നതല്ല. അത് കണ്ടും അറിഞ്ഞും അനുഭവിച്ചും ഉണ്ടാവേണ്ടതാണ്. സ്വാഭാവികമായി സംഭവിക്കേണ്ട മധുരമാണ്.
@ Courtesy Shareef Sagar

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments