Saturday, June 6, 2020
Home Lifestyle KSEB ബില്‍ വീട്ടിലിരുന്ന് അടക്കാം.രണ്ടു മിനിട്ടിനുള്ളില്‍

KSEB ബില്‍ വീട്ടിലിരുന്ന് അടക്കാം.രണ്ടു മിനിട്ടിനുള്ളില്‍

പല ആളുകളും ബില്‍ അടക്കാനായ്‌ ഇപ്പോഴും പഴയപോലെ ഓഫീസില്‍ പോയ്‌ മണിക്കൂറുകള്‍ ക്യു നിന്ന് ബില്‍ തുക അടച്ചുവരുന്നത് കാണാം.നമ്മടെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വളരെ സിമ്പിള്‍ ആയ ബില്‍ തുക അടക്കാം എന്ന കാര്യം പലര്‍ക്കും അറിയില്ല.

നമ്മടെ എല്ലാം കയ്യിലുള്ള ഗൂഗിള്‍ പേ ആപ്പ് ഇതിനായ് ഉപയോഗിക്കാം.ഇതെങ്ങനെ എന്ന് നോക്കാം.മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ഓപ്പെന്‍ ചെയ്യുക.ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍ ഇല്ലെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.

അതിനു ശേഷം കാണുന്ന ഹോം പേജില്‍ ന്യൂ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ റീച്ചാര്‍ജ്,ബാങ്ക് ട്രാന്‍സ്ഫര്‍,Bill Payment എന്നിങ്ങനെ കുറെ ഓപ്ഷന്‍സ് കാണാം.അതില്‍ രണ്ടാമത്തെ ഓപ്ഷന്‍ ആയ Bill Payment സെലക്ട്‌ ചെയ്യുക.

അതില്‍ കാണുന്ന ഓപ്ഷന്‍സില്‍ നിന്നും ഇലക്ട്രിസിറ്റി തിരഞ്ഞെടുക്കുക. അപ്പോള്‍ കുറെ കമ്പനികള്‍ വരുന്നത് കാണാം.കുറച്ചു താഴെയായ് KSEB കാണാം.അതില്‍ ക്ലിക്ക് ചെയ്യാം.അപ്പോള്‍ ഗെറ്റ് സ്ട്രട്ടെദ് എന്ന ഒരു ഓപ്ഷന്‍ കാണാം.അപ്പോള്‍ ഓപ്പന്‍ ആയി വരുന്ന പേജില്‍ നമ്മുടെ ബില്ലില്‍ ഉള്ള കന്‍സ്യുമര്‍ നമ്പര്‍ ടൈപ്പ് ചെയ്തു കൊടുക്കുക.അതിനു ശേഷം പേര് കൊടുക്കാം.അടുത്ത പേജിലേക്ക് പോകുമ്പോള്‍ നമ്മുടെ അക്കൗണ്ട്‌ വിവരങ്ങള്‍ കാണാം.

താഴെ കാണുന്ന ലിങ്ക് അക്കൗണ്ട്‌ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ നമ്മുടെ ബില്‍ തുക അവടെ വന്നതായ് നമുക്ക് കാണാം.താഴെ കാണുന്ന പേ ബില്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അതിനുശേഷം പേ ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം.ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നമ്മുടെ ബില്‍തുക അടച്ചതായുള്ള മെസ്സേജ് നമുക്ക് ലഭിക്കുന്നതാണ്.വെറും രണ്ടുമിനിറ്റില്‍ നമുക്ക് ഈ കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്.

ഇനി ഗൂഗിള്‍പേ ഇല്ലാത്തവര്‍ക്ക് അതെങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്ന് നോക്കാം.താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.https://g.co/payinvite/GV8Tb

Use Code – GV8Tb to earn ₹21 back on your first payment

അതിനു ശേഷം വരുന്ന പേജില്‍ നമ്മടെ ബാങ്കില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ കൊടുക്കാം.അതിനു ശേഷം ജിമെയില്‍ അക്കൗണ്ട്‌ കൊടുത്തു അടുത്ത പേജിലേക്ക് പോകാം.നമ്മുടെ നമ്പറിലേക്ക് ഒരു ഒ ടിപി വന്നതായ് കാണാം.അതിനുശേഷം ഒരു പിന്‍ നമ്പര്‍ സെറ്റ് ചെയ്യാന്‍ ചോദിക്കും.മൊബൈല്‍ സ്ക്രീന്‍ ലോക്ക് തന്നെ നമുക്ക് പിന്‍ ആയ് കൊടുക്കാം.അതിനുശേഷം അക്കൗണ്ട്‌ നമ്പര്‍ ആഡ് ചെയ്തു ആപ്ലിക്കേ ഷന്‍ ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments