Saturday, June 6, 2020
Home BittDaily Special തോപ്രാംകുടിക്കാരന്‍ കുഞ്ഞന്‍വണ്ടി എന്‍ജിനീയറെപരിചയപ്പെടാം..#Thopramkudy#idukki

തോപ്രാംകുടിക്കാരന്‍ കുഞ്ഞന്‍വണ്ടി എന്‍ജിനീയറെപരിചയപ്പെടാം..#Thopramkudy#idukki

തോപ്രാംകുടിയിലൂടെ ചീറിപ്പായുന്ന പല വാഹനങ്ങളും ആല്‍ബിന്‍ ജോണിയുടെ വീട്ടുമുറ്റത്ത്‌ നിരനിരയായ് നിര്‍ത്തി ഇട്ടിരിക്കുന്നു.അതില്‍ ബസുകളും ലോറിയും ഓട്ടോയും എല്ലാം പെടും.കാര്യമെന്താണെന്നു വച്ചാല്‍ ഇതെല്ലാം ആല്‍ബിന്‍റെ കരവിരുതില്‍ വിരിഞ്ഞ കുഞ്ഞന്‍ വണ്ടികളാണ്.പലതും യഥാര്‍ത്ത വാഹനങ്ങളെ പോലും വെല്ലുന്നവ.തോപ്രാംകുടി ചക്കുംമൂട്ടില്‍ ആല്‍ബിന്‍ ജോണിഎന്നെ ഈ ചെറുപ്പക്കാരന്‍റെ കരവിരുത് ആരെയും അതിശയിപ്പിക്കുന്നതാണ്.

കാര്‍ഡ്ബോഡും പ്ലാസ്ടിക്കും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഉപയോഗിച്ച് ഈ മിടുക്കന്‍ നിര്‍മിക്കുന്നത് എല്ലാവര്‍ക്കും സുപരിചിതമായ വാഹന ങ്ങളുടെ ചെറിയ പതിപ്പാണ്‌.കാറും ലോറിയും ബസും തുടങ്ങി ആല്‍ബിന്‍ കൈ വക്കാത്ത വണ്ടികളില്ല.നിര്‍മാണത്തിലെ സൂക്ഷ്മതയും ക്രിത്യതയും ആണ് ആല്‍ബിന്‍റെ വണ്ടികളെ വേറിട്ടതാക്കുന്നത്.

ആല്‍ബിന്‍റെ വണ്ടികളുടെ അകവും നിര്‍മാണത്തിലെ ക്രിത്യത കൊണ്ട് കാണികളെ വിസ്മയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.വാഹനങ്ങളുടെ സീറ്റും ഗിയറും എല്ലാംകിറുകിത്യമായ് ആണ് നിര്‍മാണം. 2017 ല്‍ ആണ് ആല്‍ബിന്‍ മിനിയേച്ചര്‍ നിര്‍മാണത്തിലേക്ക് തിരിയുന്നത്.തോപ്രാംകുടി വഴി എറണാകുളം പോകുന്ന ബസ്‌ നിര്‍മിച്ചു കൊണ്ടാണ് തുടക്കം.ഇതില്‍ സ്ഥിരമായ്‌ പോകുമായിരുന്ന ആല്‍ബിന് അതിന്‍റെ ഒരു മിനിരൂപം നിര്‍മിച്ചാലോ എന്നതോന്നലില്‍ നിന്നാണ് ഇങ്ങനെ ഒരു വഴിതിരിവിലേക്ക് എത്തിചേര്‍ന്നതെന്ന് ആല്‍ബിന്‍ പറയുന്നു.

ചിത്രകലയില്‍ മികവുപുലര്‍ത്തിയിരുന്ന ആല്‍ബിന് പുതിയ ഉദ്യമം തുടക്കത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും ക്രിത്യതയോടെ തന്നെ വിജയിക്കാനായ്.തന്‍റെ കുട്ടിക്കാലത്ത് തോപ്രാംകുടിയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന തടിലോറികളുടെ ഓര്‍മയില്‍ പണിതീര്‍ത്ത തോപ്രാംകുടിക്കാരന്‍ എന്ന ലോറി ഏവരെയും ആകര്‍ഷിക്കുന്നതാണ്.അച്ഛന്‍ ജോണിയുടെയും അമ്മ എല്‍സിയുടെയും അനുജന്‍ അമലിന്‍റെയും പൂര്‍ണ പിന്തുണയാണ് തന്‍റെ ശക്തി എന്ന് ആല്‍ബിന്‍ പറയുന്നു. ചിത്രരചന,ഗാനരചന ഷോര്‍ട്ട്ഫിലിം എന്നിങ്ങനെ നീളുന്നു ഈ ചെറുപ്പക്കാരന്‍റെ കഴിവുകള്‍.ബന്ധുകൂടിയായ ബാബുജിയുടെ പിന്തുണയും തനിക്കു പ്രജോദനം ആണെന്ന്‌ ആല്‍ബിന്‍പറയുന്നു.എഞ്ചിനീയരിംഗ് ബിരുദദാരിയായ അല്‍ബിനെതേടി നിരവദി ആളുകളാണ് മിനിയേച്ചര്‍ നിര്മാണതിനായ് സമീപിക്കുന്നത്.ബസുടമകളാനേറെയും.ഈ കൊറോണകാലത്തും ആല്‍ബിന്‍ തന്‍റെ മിനിയേച്ചര്‍ നിര്‍മാണവുമായ് തിരക്കിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments