Saturday, June 6, 2020
Home Agriculture Updates നമുക്കാവശ്യമുള്ള വെളുത്തുള്ളി വീട്ടിൽ തന്നെ വിളയിച്ചെടുക്കാം #Garlic Cultivation

നമുക്കാവശ്യമുള്ള വെളുത്തുള്ളി വീട്ടിൽ തന്നെ വിളയിച്ചെടുക്കാം #Garlic Cultivation


കറികളില്‍ രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചിടുന്ന ശീലം മലയാളിക്കുണ്ട്. നിരവധി ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്. രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളെയും വെളുത്തുള്ളി നിശേഷം ഇല്ലാതാക്കും. ദഹനം പോലും സുഗമമാക്കി തീര്‍ക്കാന്‍ വെളുത്തുള്ളി സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒന്നു മനസ് വച്ചാല്‍ നമ്മുടെ അടുക്കളത്തോട്ടത്തിലും വെളുത്തുള്ളി വിളയിച്ചെടുക്കാം

നടീല്‍ വസ്തു

വെളുത്തുള്ളി നടാന്‍ പറ്റിയ സമയമാണിപ്പോള്‍. നടാനുള്ള അല്ലി തെരഞ്ഞെടുക്കലാണ് പ്രധാന സംഗതി.
പല തരത്തിലുള്ള വെളുത്തുള്ളി ഇന്ന് ലഭ്യമാണ്. അവയില്‍ ഏറെ വലുപ്പമുള്ളതും, ചീയല്‍ രോഗം പോലുള്ളവ ബാധിക്കാത്തതും നല്ലതും മാത്രം നടാന്‍ തിരഞ്ഞെടുക്കുക. ചെറിയ അല്ലികളായാണ് ഇവ നടാന്‍ എടുക്കേണ്ടത്. കടുപ്പമുള്ളതും ഒക്കെ ഇത്തരം കൂട്ടത്തിലുണ്ടാകും. മൃദുലമായ അറ്റമുള്ളവ തണുത്ത പ്രതലങ്ങളില്‍ നന്നായി വളരാറില്ല, മുരടിപ്പ് കണ്ട് വരാറുണ്ട്. കടുപ്പമുള്ളവ ഏത് കാലാവസ്ഥയിലും വളരും, തണുത്ത അന്തരീക്ഷത്തില്‍ പോലും ഇവ വളരുന്നു. ഏഷ്യാറ്റിക് എന്ന ഇനം വെളുത്തുള്ളി ഏത് കാലാവസ്ഥയില്‍ നട്ടാലും വളരും. എങ്കിലും അധികം തണുപ്പും മണ്ണില്‍ ഈര്‍പ്പവും നില്‍ക്കാത്ത പ്രതലങ്ങള്‍ തന്നെയാണ് വെളുത്തുള്ളി കൃഷിക്ക് അനുയോജ്യം.

കൃഷി രീതി

വെളുത്തുള്ളിക്കൃഷി ചെയ്യുന്നതിന് മുന്‍പ് മണ്ണൊരുക്കല്‍ അത്യാവശ്യമാണ്. കംപോസ്റ്റ് ചേര്‍ത്ത് അനുയോജ്യമായ അളവില്‍ മണ്ണിനെ പാകപ്പെടുത്തിയെടുക്കണം. അതിന് ശേഷം ശ്രദ്ധാപൂര്‍വ്വം അല്ലികളായി വെളുത്തുള്ളിയെ അടര്‍ത്തണം. കേടുപാടുകള്‍ പറ്റാതെ വെളുത്തുള്ളി അല്ലി വേര്‍തിരിച്ചെടുക്കണം. നടാനായി വേര്‍ തിരിച്ചതിന് ശേഷം വെള്ളത്തില്‍ കുതിര്‍ക്കുന്നതും നല്ലതാണ്. സാധാരണയായി നട്ട് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുള കണ്ട് വരാറുണ്ട്. ജൈവവളങ്ങള്‍ ചേര്‍ത്ത് മണ്ണൊരുക്കി നട്ടാല്‍ പിന്നെ വലിയ വളപ്രയോഗമൊന്നും നടത്തേണ്ട കാര്യമില്ല. ഇടയ്ക്ക് ചാണകം, ചാരം എന്നിവയിട്ട് മണ്ണ് ചെറുതായി ഇളക്കി നല്‍കിയാല്‍ മതി. മൂന്ന് മുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാം. മണ്ണൊരുക്കുന്നതിലും ജല സേചനത്തിലും നല്ല ശ്രദ്ധ പുലര്‍ത്തിയാല്‍ മേന്മയേറിയ വെളുത്തുള്ളി അടുക്കളത്തോട്ടത്തില്‍ തന്നെ വിളയിച്ചെടുക്കാം. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം വെളുത്തുള്ളി വളര്‍ത്താവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments