Saturday, June 6, 2020
Home Uncategorized News ഇടുക്കിയിൽ വീണ്ടും കോവിഡ് #Covid

ഇടുക്കിയിൽ വീണ്ടും കോവിഡ് #Covid

ഇന്ന് 26 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് നെഗറ്റീവാണ്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്നുവീതം, കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഓരോരുത്തര്‍ എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്. കൊല്ലം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴുപേര്‍ വിദേശ രാജ്യങ്ങളില്‍നിന്നു വന്നവര്‍. ചെന്നൈ 2, മുംബൈ 4, ബംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരുടെ കണക്ക്.
11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇടുക്കിയിലെ ഒരാള്‍ക്ക് സെന്‍റിനല്‍ സര്‍വൈലന്‍സ് (ബേക്കറി ഉടമ) പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കാസര്‍കോട്ട് ഏഴുപേര്‍ക്കും വയനാട്ടില്‍ മൂന്നുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് സമ്പര്‍ക്കംമൂലം രോഗബാധയുണ്ടായത്. ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും (കാസര്‍കോട്) ഒരു പൊലീസുകാര(വയനാട്)നുമുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി ഒറ്റ അക്കത്തിലായിരുന്നു പുതിയ കേസുകളുടെ എണ്ണം. ഇന്നലെയാണ് അത് പത്ത് ആയി മാറിയത്. ഇന്ന് വീണ്ടും വര്‍ധിച്ചു. നാം നേരിടുന്ന വിപത്തിന്‍റെ സൂചനയാണിത്. എന്നാല്‍, ഈ പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം നമുക്കുണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും.

ഇതുവരെ 560 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 39,619 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞിട്ടുണ്ട്. കണ്ണൂര്‍ 3, കാസര്‍കോട് 3, വയനാട് 7, കോട്ടയം, തൃശൂര്‍ ഒന്നുവീതം എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments