കാർഷിക പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യമന്ത്രിക്ക്കത്ത് നൽകി ..

0
128

കോവിഡ് പശ്ചാത്തലത്തിൽ ഉൽപാദന മേഖലയിൽ വർധനവ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ പട്ടയമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്കും പരിരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ചു റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും കത്ത് നൽകി. കാർഷിക വിളകൾക്കുള്ള നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് വിളകൾ ഇൻഷുറൻസ് ചെയ്യുന്നതിന് ആവശ്യപ്പെടുന്നത് പട്ടയ ഭൂമിയുടെ രേഖകളാണ്.

ഇടുക്കി പോലുള്ള മലയോര മേഖലകളിൽ നിരവധി കുടിയേറ്റ കർഷകർക്ക് പട്ടയമില്ലാത്തതിനാൽ സർക്കാർ സഹായങ്ങൾ നിരസിക്കപ്പെടുകയാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന കാറ്റിലും മഴയിലും നിരവധി കർഷകരുടെ കൃഷിയിടങ്ങൾക്കാണ് നാശം സംഭവിക്കുന്നത്. തരിശു ഭൂമിയും വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് കീഴിലുള്ള ഭൂമിയുംപഞ്ചായത്തുമായി കരാർ നിശ്ചയിച്ചു കർഷകരെ കൃഷി ഇറക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത്തരം ഭൂമികളിൽ കൃഷി ചെയ്യുമ്പോൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് കൃഷിവകുപ്പ് നൽകുന്ന സാക്ഷിപത്രത്തിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ ലഭിക്കുംവിധം നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്.

അയ്യൻ‌കാളി തൊഴിലുറപ്പ് പദ്ധതിയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കണം. ക്ഷീര കർഷകരുടെയും ചെറുകിട കർഷകരുടെയും പണികൾ തൊഴിലുറപ്പിന്റെ ഭാഗമാക്കണം. ഇതോടൊപ്പം കർഷകർ ഉല്പാദിപ്പിക്കുന്ന പാൽ, മുട്ട, പഴം, പച്ചക്കറി ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഓരോ പഞ്ചായത്തിലും വിപണിയും അടിസ്ഥാന വിലയും ഉറപ്പാക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here