Saturday, June 6, 2020
Home Agriculture Updates മുറ്റത്തൊരു മീന്‍തോട്ടം, ഇപ്പോള്‍ അപേക്ഷിക്കാം..

മുറ്റത്തൊരു മീന്‍തോട്ടം, ഇപ്പോള്‍ അപേക്ഷിക്കാം..

ഈ സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മുറ്റത്തൊരു മീന്‍കുളം എന്ന പദ്ധതിക്ക് അപേക്ഷിക്കാം.ഈമാസം മുപ്പതിന് മുന്‍പ് അപേക്ഷിക്കണം.വീട്ടു വളപ്പിലോ പരിസരത്തോ 5 Cent വിസ്തീര്‍ണത്തില്‍ പടുതാക്കുളം നിര്‍മിച്ച് മീന്‍ വളര്‍തുന്നതിനാണ് സഹായം.കൃഷി ചിലവി ന്‍റെ 40% വരെ പരമാവതി ലഭിക്കും.

മത്സ്യക്കുളത്തിലെ വെള്ളം പുനരുപയോഗിച്ച് വീണ്ടും പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുന്ന അക്വാപോനിക്സ് രീതിക്കും സഹായം ലഭിക്കും.തിലോപ്പിയ ഇനത്തില്‍ പെട്ട മീനുകള്‍ ഈ രീതിക്ക് അനുയോജ്യമാണ്.പുനചംക്രമണം വഴി ലഭിക്കുന്ന വെള്ളം ഉപയോഗിച്ച് തക്കാളി,വെണ്ട, ചീര എന്നിവയും കൃഷി ചെയ്യാം.ചിലവിന്‍റെ 40% അല്ലെങ്കില്‍ പരമാവതി 2.60 ലക്ഷം ഒരു ഹെക്ടര്‍ വരുന്ന യൂനിറ്റിന് ലഭിക്കും.

ആഴമുള്ള പാറകുളങ്ങള്‍ പുഴകള്‍ ഡാമുകള്‍ എന്നിവിടങ്ങളിലെ മത്സ്യകൃഷിക്ക് 60 ഘന മീറ്റര്‍ ഉള്‍ക്കൊള്ളുന്ന ഒരു യൂനിറ്റിന് 40% അല്ലെങ്കില്‍ പരമാവതി 1.8 ലക്ഷം സഹായം ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments